പറപ്പൂര്‍ ശ്രീ കുറുമ്പക്ഷേത്രോത്സവം പ്രമാണിച്ച് നാളെ(03-03-2023) ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് വേങ്ങര എസ്എച്ച്ഒ മുഹമ്മദ് ഹനീഫ അറിയിച്ചു. നാളെ വൈകുന്നേരം മൂന്നു മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇടുങ്ങിയ പാതയിലൂടെ ക്ഷേത്രത്തിലേക്ക് 17 ഓളം വരവുകള്‍ ഉള്ളതിനാലാണ് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ വൈകുന്നേരം മൂന്നു മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വഴിയും ഉള്ള ബസടക്കമുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതത്തിന് തിരക്ക് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കോട്ടക്കല്‍ ഭാഗത്ത് നിന്നും വേങ്ങരയിലേക്ക് വരുന്ന ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വരേണ്ടതാണെന്ന് സിഐ അറിയിച്ചു.
വേങ്ങര ഭാഗത്ത് നിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്നവര്‍ വേങ്ങര ഹൈസ്‌കൂള്‍പടിയില്‍ നിന്ന് പോകുന്നവര്‍ ഇരിങ്ങല്ലൂരില്‍ നിന്ന് ഒതുക്കുങ്ങല്‍ വഴിയും ഒതുക്കുങ്ങല്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ ഇരിങ്ങല്ലൂര്‍ ഭാഗത്തു കൂടെ വരണമെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഭൂതപൂര്‍വ്വമായ ജനതിരക്ക് കാരണം മണിക്കൂറുകളോളം വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അതിനാല്‍ യാത്രക്കാര്‍ അടക്കം സഹകരിക്കണമെന്നും സിഐ അഭ്യര്‍ത്ഥിച്ചു.