
സംസ്ഥാനന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ട്യൂണ്‍ ലൈഫ് കൗണ്‍സലിങ് ആന്റ് ഹോളിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പാത്ത്‌വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനവും കോട്ടയ്ക്കല്‍ സ്മാര്‍ട്ട് ട്രേഡ് സിറ്റിയില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ട്യൂണ്‍ ലൈഫ്കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വേങ്ങര സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ.പി മമ്മദ് അധ്യക്ഷത വഹിച്ചു. പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് മാനേജിങ് ഡയറക്ടര്‍ പി മുഹമ്മദ് ആരിഫ് , പി ഉസ്മാന്‍കുട്ടി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. കോട്ടയ്ക്കല്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കബീര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷബ്‌ന കളത്തില്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റഷീദ, കോട്ടയ്ക്കല്‍ ഐ.എ.എച്ച്.എ ഡയറക്ടര്‍ ഉമ്മര്‍ ഗുരുക്കള്‍, അല്‍മാസ് ഹോസ്പിറ്റല്‍ മാനേജര്‍ നാസര്‍, ഉപദേശക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ സക്കീര്‍. അഡ്വക്കേറ്റ് ഷസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്യൂണ്‍ ലൈഫ് ഡയറക്ടര്‍ സൈഫുനീസ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ ഷറഫുദ്ദീന്‍ പി എ നന്ദിയും പറഞ്ഞു.