
തിരൂരങ്ങാടി : മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി,എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ പിഡിപി തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങള്‍ക്കിടയിലെ സാധാരണക്കാരനും ഏറെ ത്യാഗവും കൊടിയ പീഡനവും സഹിച്ച് വളര്‍ന്നു വന്ന വി എസ് എന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം നില കൊണ്ട നേതാവ് ആയിരുന്നു എന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല കൗണ്‍സില്‍ അംഗം ജലില്‍ അങ്ങാടന്‍ പറഞ്ഞു.
യാസീന്‍ തിരുരങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സൈദലവി കെ ടി, സുല്‍ഫി ചന്തപ്പടി, അസൈന്‍ പാപത്തി, നാസര്‍ പതിനാറുങ്ങല്‍, നജീബ് പാറപ്പുറം, അബ്ബാസ് വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദു കക്കാട് സ്വാഗതവും മുക്താര്‍ ചെമ്മാട് നന്ദിയും പറഞ്ഞു