Wednesday, December 17

പി.ഡി.പി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി

പെരുവള്ളൂർ : കരുവാങ്കല്ലിൽ നിർധന കുടുംബത്തിന് പി ഡി പി പഞ്ചായത്ത്‌ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുൽ സബാഹ് വീടിന്റെ താക്കോൽ ദാനം നടത്തി. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം മാസ്റ്ററുടെ സാന്നിധ്യത്തിൽ പിഡിപി വൈസ് ചെയർമാൻ വർക്കലരാജ് താക്കോൽ കൈമാറി.

ഗൃഹ പ്രവേശന ചടങ്ങിൽ ശശി പൂവ്വഞ്ചിന, ജനറൽ സെക്രട്ടറി ജാഫറലി ദാരിമി, ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്തീൻകുട്ടി എന്നിവർ സംബന്ധിച്ചു.

error: Content is protected !!