
തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി ടൗണ്‍ കമ്മറ്റിയും താഴെചിന കമ്മറ്റിയും സംയുക്തമായി നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വര്‍ഷങ്ങളായി നല്‍കി കൊണ്ടിരിക്കുന്ന പെരുന്നാള്‍ കിറ്റാണ് ഇത്തവണയും പതിവ് മുടക്കാതെ വിതരണം ചെയ്തത്. രണ്ട് ദിവസങ്ങളിലായാണ് കിറ്റുകള്‍ കുടുംബങ്ങളിലേക്കെത്തിച്ചു നല്‍കിയത്. കിറ്റിന്റെ വിതരണോദ്ഘാടനം പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി നിര്‍വഹിച്ചു.
ചടങ്ങിന് മുന്‍സിപ്പല്‍ പ്രസിഡന്റ് യാസീന്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണത്തിന് മുജിബ് മച്ചിങ്ങല്‍ ത്വല്‍ഹത്ത് എം എന്‍. നാസര്‍ വി പി മുസമ്മില്‍ സി സി മുല്ലക്കോയ എം എസ് കെ കുട്ടി റഫിഖ് എന്നിവര്‍ നേതൃത്വം നല്‍കി. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നീക്ക് പ്രേത്യേകമായി ദുആ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയും കിറ്റിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവര്‍ക്കും സംഘടക സമിതി നന്ദിയും രേഖപെടുത്തി. ഹബീബ് കോയ എം എസ് കെ സ്വാഗതവും ഇല്ല്യാസ് എം കെ നന്ദിയും പറഞ്ഞു.