തിരൂരങ്ങാടിയുടെ അഭിമാനമായി മാറിയ സിനാനെ മൊമന്റോ നല്‍കി ആദരിച്ച് പിഡിപി

തിരൂരങ്ങാടി : ഇടുക്കിയില്‍ നടന്ന സംസ്ഥാന തല ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം ജില്ലക്കായി മികച്ച പ്രകടനം കാഴ്ച വെച്ച് തിരൂരങ്ങാടിക്ക് അഭിമാനമായി മാറിയ സിനാനെ പിഡിപി തിരുരങ്ങാടി താഴെചിന യുണിറ്റ് മൊമന്റോ നല്‍കി ആദരിച്ചു. മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു മലപ്പുറം ജില്ലാ ടീം.

തിരൂരങ്ങാടിയിലെ മികച്ച ക്രിക്കറ്റ് താരവുമായ ഇല്ലിക്കല്‍ നാസറിന്റെ മകന്‍ സിനാന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ സാന്നിധ്യത്തില്‍ യൂണിറ്റ് ട്രഷറര്‍ വി പി നാസര്‍ മറ്റു ഭാരവാഹികള്‍ക്കൊപ്പം താരത്തിന് മൊമന്റോ സമ്മാനിച്ചു. ഫൈനല്‍ മത്സരം വരെ ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയ താരത്തെ ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

error: Content is protected !!