Tuesday, August 12

ദാറുല്‍ഹുദായിലേക്ക് സിപിഎം മാര്‍ച്ച് ; സമരങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് പി ഡി പി

തിരൂരങ്ങാടി : നഗരസഭ പരിതിയില്‍ വ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ വിവിധ ഇടങ്ങളില്‍ കൃഷിയിടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിന് നഗരസഭയുടെയും ചില ഉദ്യോഗസ്ഥന്മാരുടെ യും മൗന അനുവാദം ഒന്ന് കൊണ്ട് മാത്രമാണ് എന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് വ്യാപകമായി മാലിന്യം പരിസര വാസികളിടെ കിണറുകളിലേക്ക് എത്തി അത് ശാസ്ത്രീയമായി തെളിഞ്ഞിട്ടും വിഷയം ഗൗരവത്തില്‍ എടുക്കാത്ത ഉദ്യോഗസ്ഥ മൗനം അപകടമെന്നും മതസ്ഥാപനം ആയാലും ആതുരാലയം ആയാലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം വിഷങ്ങളില്‍ സമരം ചെയ്യുന്നവരെ അപകിര്‍ത്തിപെടുത്തി വിഷയം വര്‍ഗിയവത്കരിക്കാന്‍ ശ്രമിക്കുന്നത് നഗരസഭയുടെ പരാജയം മറച്ചു വെച്ച് വിഷയം ആളി കത്തി ക്കാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നതായും ഇത് കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്നും പിഡിപി മുന്‍സിപ്പല്‍ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് യാസീന്‍ തിരുരങ്ങാടി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

error: Content is protected !!