മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു.
ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയര്‍പോര്‍ട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ വിമാനത്താവള കവാടത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാര്‍ക്ക് പലര്‍ക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അകറ്റുന്നതിനിടയാക്കും. സമൂഹത്തില്‍ ഏറ്റവും താഴ്ന്ന സാമ്പത്തിക വരുമാനക്കാരായ ടാക്‌സി ജീവനക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നിലപാടുകള്‍ തിരുത്താന്‍ അധി:കൃതര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് സക്കീര്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹുസൈന്‍ കാടാമ്പുഴ, ഹസ്സന്‍ കുട്ടി പുതുവള്ളി, അയ്യപ്പന്‍ എ ആര്‍ നഗര്‍, നിസാം കാളമ്പാടി, സൈനബാ ഫൈസല്‍, അബ്ദുറഹിമാന്‍ കുഴിയംപറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.ജില്ലാ സെക്രട്ടറി ഷാഹിര്‍ മൊറയൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ഹബീബ് റഹ്മാൻ കാവനൂർ നന്ദിയും പറഞ്ഞു