
പറപ്പൂർ : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. പറപ്പൂർ ചോലക്കുണ്ട് വിളഞ്ഞിപ്പുലാൻ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് (51) ആണ് മരിച്ചത്. കഴിഞ്ഞ 27 ന് ബുധനാഴ്ച 7.10 ന് കോട്ടക്കൽ ആയുർവേദ കോളേജ് പടി ചോലക്കുണ്ട് ജംക്ഷനിൽ വെച്ചാണ് അപകടം. ഓട്ടോ നിർത്തി റോഡിന്റെ മറു ഭാഗത്തേക്ക് മീൻ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ ആയിരുന്നു.
ഭാര്യ: സി. സീനത്ത് വി കെ പടി. മക്കൾ: നിഹാൽ , നിയാസ് മുഹമ്മദ്.