പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനര്‍ അന്തരിച്ചു ; മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മെഡിക്കല്‍ കോളേജിന് കൈമാറും

പെരുവള്ളൂര്‍ : പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനറും സിപിഎം പെരുവള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കൊല്ലന്‌ചെന സ്വദേശി മേലോട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൈകുന്നേരം 5 മണിക്ക് വീട്ടില്‍ വെച്ച് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറും.

സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി )പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!