കെജരിവാളിന്റെ അറസ്റ്റ് : എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു

തിരൂരങ്ങാടി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഡ്വ : സി ഇബ്രാഹിംകുട്ടി, കെ. മൊയ്തീന്‍കോയ, കെ രത്‌നാകരന്‍, സി.പി ഗുഹ രാജന്‍, രാംദാസ് മാസ്റ്റര്‍, എം.പി ഇസ്മായില്‍, സി.പി നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി

error: Content is protected !!