തിരൂങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിയിലെ റോഡുകളിലെ കുഴികള്‍ മൂലം ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വാര്‍ഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെയും വാര്‍ഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകള്‍ക്കും എക്‌സറേകള്‍ക്കുമായി സ്ട്രക്ചറിലും വീല്‍ചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റോഡിലെ കുഴികള്‍ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടി വരുന്ന അനുഭവമാണെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

രോഗികളുടെ ദുരിതം പരിഹരിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച് എം സി) അടിയന്തിരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും നിവേദനത്തിലൂടെ പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ആവശ്യപ്പെട്ടു.

error: Content is protected !!