Monday, September 8

ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യം ; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക. ലോക ഫിസിയോതെറാപ്പി ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശരീര ചലനം പ്രോത്സഹിപ്പിക്കാനും വൈകല്യങ്ങള്‍ തടയാനും രോഗശാന്തിയ്ക്കും പുനരാധിവാസത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഫിസിയോതെറാപ്പിക്കുള്ള പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം.

‘ആരോഗ്യകരമായ വാര്‍ധക്യം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളവും വിവിധ സാമൂഹിക ബോധവത്ക്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്.

മലപ്പുറം സൂര്യാ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിസിയോതോറാപ്പിസ്റ്റ് സി.എച്ച്. ജലീല്‍ ക്ലാസ്സെടുത്തു, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്റ മീഡിയ ഓഫീസര്‍ വിന്‍സന്റ് സെറില്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ഫൈസല്‍, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍.ദിവ്യ, എം.ഷരോണ്‍, സുജമ സെബാസ്റ്റ്യന്‍, പി.സുനിത, സാജിത എന്നിവര്‍ സംസാരിച്ചു.

error: Content is protected !!