നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യം ; പികെ കുഞ്ഞാലിക്കുട്ടി

വേങ്ങര : നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ നാടായ കാരത്തോട് നടന്ന ശംസുല്‍ ഇസ്ലാം മദ്‌റസയുടെ നബിദിനറാലിയില്‍ അദ്ദേഹം സംബന്ധിച്ചു. സ്നേഹത്തിന്റെയും, വിശ്വ മാനവികതയുടെയും സന്ദേശം വിളിച്ചോതിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനം നാടൊട്ടുക്കും വര്‍ണാഭമായി കൊണ്ടാടുകയാണ്. നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!