
തിരൂരങ്ങാടി: ഗവ:താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി. യില്‍ രോഗികള്‍ക്ക് ഇരിപ്പിടം നല്‍കി പി.കെ. വി.എസ്. മൂന്നിയൂര്‍ പാറക്കടവ് – കളത്തിങ്ങല്‍ പാറ വികസന സമിതിയാണ് സോഫയും ടീ പോയിയും ഒ.പി. യിലേക്ക് നല്‍കിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന് സാധനങ്ങള്‍ കൈമാറി.
നഗരസഭാ കൗണ്‍സിലര്‍ പി.കെ. അസീസ്, പി.കെ. വി.എസ്. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ഭാരവാഹികളായ വി. പി. പീച്ചു, സി.എം. ശരീഫ് മാസ്റ്റര്‍, വി.പി. ബാവ, കല്ലാക്കന്‍ കുഞ്ഞ, കെ.എം. ഹനീഫ, ആര്‍. എം. ഒ. ഡോ: ഹാഫിസ്, നഴ്‌സിംഗ് സുപ്രണ്ട് ലിജാ എസ് . ഖാന്‍, സീനിയര്‍ നഴ് സിംഗ് ഓഫീസര്‍ ഷൈലജ, ലക്ഷ്മി ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് നവീകരിച്ച ഒ.പി. തുറന്ന് കൊടുത്തത്.