മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കൂടുതൽ ബാച്ചുകൾ അനുവദിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം : എം ഫവാസ് കൂമണ്ണ

മലപ്പുറം : മലബാറിലെ സ്കൂളുകളിൽ പ്ലസ് വണ്ണിന് കൂടുതൽ ബാചുകൾ അനുവദിച്ചുകൊണ്ട് പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.ഫവാസ് കൂമണ്ണ. മലബാർ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് പഠിക്കുവാൻ മതിയായ സീറ്റുകൾ ലഭിക്കാത്ത വിഷമകരമായ സാഹചര്യമാണ് ഉണ്ടാവുന്നത്. അതിനാൽ സർക്കാർ മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ മേഖലയിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

സ്കൂളുകളിൽ പുതിയ കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും സർക്കാർ അനുമതി നൽകുകയും പ്രൈവറ്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്ത്‌ വിദ്യാർത്ഥികൾക്കുള്ള തുടർ പഠനത്തിന് അവസരം ഒരുക്കി വിദ്യാർത്ഥികളുടെ ആശങ്ക അകറ്റി പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന് ഫവാസ് കൂമണ്ണ ആവശ്യപ്പെട്ടു.

error: Content is protected !!