തിരൂരങ്ങാടി : പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ യു ഡി എഫ് ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ അനേകം വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലബാറിന് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിലുള്ള കുറ്റം ബോധമാണെന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ സിറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന ഈ അവസ്ഥയില്‍ തിരൂരങ്ങാടി തൃകുളം ഹൈസ്‌കുള്‍ ഉള്‍പ്പെടെ ജില്ലയിലെ സ്ഥല സൗകര്യമുള്ള ഹൈസ്‌ക്കുളുകള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപെട്ടു. ഈ സര്‍ക്കാരില്‍ ജില്ലയിലെ വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതിക്ഷയുണ്ടെന്നും യോഗം പറഞ്ഞു.
നജീബ് പാറപ്പുറത്തിന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. കെ ടി സൈതലവി, ജലീല്‍ അങ്ങാടന്‍, നാസര്‍ പതിനാറുങ്ങല്‍, മുക്താര്‍ ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു. ശംസു കക്കാട് സ്വാഗതവും അസൈന്‍ പപാത്തി നന്ദിയും പറഞ്ഞു.