Monday, August 18

പോക്‌സോ കേസ് പ്രതി വില്പനക്കായി എത്തിച്ച എംഡിഎംഎയുമായി കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും പിടിയില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിലായി. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കണയാന്‍കോട്ടില്‍ ജാവിദ് മോനാണ് പിടിയിലായത്. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടി കൊണ്ടുവന്നു ലഹരി നല്‍കി എയര്‍ പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇയാള്‍ വീണ്ടും പിടിയിലായത്.

ഇന്നലെ വൈകുന്നേരം എം.ഡി.എം.എ വില്പന നടത്താന്‍ കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് ജാവിദ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനക്കായി കൊണ്ടുവന്ന 2 പാക്കറ്റ് എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്‌ഐ ഫദല്‍ റഹ്‌മാനും ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

error: Content is protected !!