
മലപ്പുറം : അതിസാഹസികമായി പൊലീസ് പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ
മലപ്പുറം |ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് വള്ളിക്കാട് ഭാഗത്തുനിന്ന് കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും അതി സാഹസികമായി പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊമ്മേരി വളനാട് സുബിൻ (38) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും. രണ്ടു കാറുകളിൽ എത്തിയ 7 പേരിൽ 4 പേരെ അന്നു പിടികൂടി.
3 പേർ കടന്നുകളഞ്ഞു. അതിൽ ഒരാളാണ് പിടിയിലായ സുബിൻ എന്നു സിഐ പി.എം.ഷമീർ അറിയിച്ചു.
153 ഗ്രാം എംഡിഎംഎയും പണവും ഇലക്ട്രോണിക് ത്രാസുകളും അന്നു പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.