മഴക്കാല പൂര്‍വ്വ ശുചീകരണം: ഊരകം ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു

വേങ്ങര : ‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഊരകം ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് മൈമൂനത്ത്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി ഹംസ ഹാജി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ അഷറഫ് എന്നിവര്‍ പങ്കെടുത്തു.

മെഡിക്കല്‍ ഓഫീസര്‍ ഉഷ, അസിസ്റ്റന്റ് സെക്രട്ടറി വി.ബി അഞ്ജന, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സജിനി, ഹരിത കര്‍മ്മ സേന സെക്രട്ടറി എം കാവ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!