Sunday, August 17

കേന്ദ്ര ബജറ്റില്‍ അവഗണന ; കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എആര്‍ നഗര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം ഇന്ത്യയിലാണ് എന്ന തലക്കെട്ടോട് കൂടിയിട്ടുള്ള കേരളത്തിന്റെ ഭൂപടം അടങ്ങിയ കത്ത് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് അയച്ചു കൊടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. അബ്ദുറഹിമാന്‍ നഗര്‍ പോസ്റ്റോഫീസ് മഖാന്തിരമാണ് കത്ത് അയച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ ഫിര്‍ദൗസ് മുഖ്യപ്രഭാഷണം നടത്തി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍കുട്ടി മാട്ടറ, ഭാരവാഹികളായ റിയാസ് എടത്തോള,സസി കുന്നുംപുറം,അബ്ദു എ പി , എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ കെ കെ, മജീദ് പൂളക്കല്‍, ചാത്തമ്പാടന്‍ സൈതലവി, ഷെഫീഖ് കരിയാടന്‍, മുജീബ് , പ്രദീപ്, എന്നിവര്‍ സംബന്ധിച്ചു,

error: Content is protected !!