തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍വൈറ്റഡ് ടോക്ക് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസിസ് നിര്‍വഹിച്ചു.
ഡോക്ടറല്‍ ഫെല്ലോ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് പ്രീതി മുഖ്യാതിഥിയായി” ജെന്‍ഡര്‍ ആന്റ് സെക്സ് ‘ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.
പരിപാടിയില്‍ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ അബ്ദുല്‍ റഊഫ്, അബ്ദുല്‍ റഷീദ്, ഫഹദ് കെ ജസീല, ഷബീര്‍ മോന്,വിദ്യാര്‍ത്ഥികളായ ഹിഷാം, ഫിദ, അക്ഷയ് എം, ഷിഫ്ന, റൂഷാദ തുടങ്ങിയവര്‍ സംസാരിച്ചു.