റേഷൻ കാർഡ് മസ്റ്ററിംഗ് :ആശങ്ക പരിഹരിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മൂന്നിയൂർ : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കടകളിൽ പോയി മസ്റ്ററിംഗിന് വേണ്ടി കൂടുതൽ സമയം കാത്തിരിക്കാൻ കഴിയാത്ത പ്രായം ചെന്നവർ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ ,ഗർഭിണികൾ എന്നിവരുടെ ആശങ്ക പരിഹരിക്കുവാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി സിവിൽ സപ്ളൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി മുഖ്യമന്തിയുടെ അഡീഷണൽ സെക്രട്ടറി പൊതു പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു.

മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മാർച്ച് 18നകം റേഷൻ കടകളിൽ ആധാർ കാർഡുമായി ചെന്ന് മസ്റ്ററിംഗ് നടത്തണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ റേഷൻ കടകളിൽ പോയി നീണ്ട ക്യൂവിലും തിരക്കിലും ഏറെ നേരം നിന്ന് മസ്റ്ററിംഗ് നടത്താൻ കഴിയാത്ത പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്നവരും കിടപ്പ് രോഗികളും ഭിന്നശേഷി ക്കാരായിട്ടുള്ളവരും ഗർഭിണികളും കേരളത്തിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളുമടക്കം ഏറെ ആശങ്കയിലാണെന്ന് കാണിച്ച് അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും കഴിഞ്ഞ ദിവസം ഇ-മെയിൽ വഴി അയച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

error: Content is protected !!