
ചെമ്മാട് : വായനദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ലൈബ്രറി വിഭാഗവും മലയാളം വേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ വായനയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും പങ്കാളികളായി. മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരൂരങ്ങാടി എസ്.എസ്.എം.ഒ ടി.ടി.ഐ പ്രിൻസിപ്പളുമായ ഷാനവാസ് പറവന്നൂർ നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷമായി. റഹീം മാസ്റ്റർ ചുഴലി സന്ദേശം കൈമാറി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വായനക്കാരായി തെരെഞ്ഞെടുക്കപ്പെട്ട ശിഫ, ഫാത്തിമ ഹസ് വ എന്നീ വിദ്യാർത്ഥികളെയും സ്കൂൾ ലൈബ്രറിയിലേക് കൂടുതൽ പുസ്തകങ്ങൾ കൈമാറിയ സൈഫുന്നിസ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലാസ്റ്റ് ഹഗ് കൈയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടന്നു. വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. അധ്യാപകരായ ഷിജു,വിനീത് മലയാളം ക്ലബ് മെമ്പർമാരായ സാലിം സാലി,ബീന ഡി നായർ, സുനിത,ലിനു അജിത്,ബീന, ഹുസൈൻ,ബദ്റുദ്ധീൻ, റാഹില,നദീറ, സരിത,നാഫിയ ഷെറിൻ, അഫ്ര എന്നിവർ സംസാരിച്ചു.