
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്കായി നിയമനം നടക്കുന്നു. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്കും ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമാണ് താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നത്.
ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്ക് താല്‍ക്കാലിക നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 11/04/2025 വെള്ളിയാഴ്ച 10.00 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
- ഇ.സി.ജി ടെക്‌നിഷ്യന്‍ – യോഗ്യത – ഇ.സി.ജി ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായിരിക്കണം)
ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക (അഡ്‌ഹോക്) നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 07/04/2025 തിങ്കളാഴ്ച 10.30 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച്, അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
- ഫാര്‍മസിസ്റ്റ് – യോഗ്യത – ഡിപ്‌ളോമ ഇന്‍ഫാര്‍മസി – (ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരികാകണം)