
പരപ്പനങ്ങാടി : തീരദേശത്തെ ബന്ധുക്കളായ യുവാക്കൾ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി മരണപ്പെട്ടു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ.ടി നഗറിലെ പിത്തപ്പെരി കോയമോൻ്റെ മകൻ ജിഫ്നാസ്(19), ഒട്ടുമ്മൽ പിത്തപ്പെരി ഹുസൈന്‍റെ മകൻ അസ്ഹബ്(19) എന്നിവരാണ് മരിച്ചത്. ജിഫ്‌നാസ് വിഷം അകത്തു ചെന്നും അസ് ഹബ് ട്രെയിൻ തട്ടിയുമാണ് മരിച്ചത്. ഈ മാസം 17 ന് 2.30 ന് വിഷം അകത്തു ചെന്ന നിലയിൽ കണ്ട ജിഫ്‌നാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മരണപ്പെട്ടു. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജിഹാദ്, ഷാമിൽ. ഖബറടക്കം ഇന്ന്(ശനി) അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അസ് ഹബ് വെള്ളിയാഴ്ച വൈകുന്നേരം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. വൈകീട്ട് 6.30ന് അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്താണ് സംഭവം. മാതാവ്: ആബിദ. സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിഷ. ഖബറടക്കം ഇന്ന് (ശനി) ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.