Tuesday, October 14

കക്കാട് ജി.എം.യു.പി സ്‌കുളില്‍ സംയുക്ത ഡയറികളുടെ പ്രകാശനം നടന്നു

കക്കാട്: കക്കാട് ജി.എം.യു.പി സ്‌കുളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ സംയുക്ത ഡയറികളുടെ പ്രകാശനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ ഡയറിയെഴുത്ത് ശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡയറികള്‍ തയ്യാറാക്കിയത്.

പിടിഎ പ്രസിഡന്റ് കെ മുഈനുല്‍ ഇസ്‌ലാം അധ്യക്ഷത വഹിച്ചു. എച്ച്.എം എം.ടി അയ്യൂബ് മാസ്റ്റര്‍,കെ.പി ശാന്തി. എ.സി സംഗീത. ലിന്റ ജോസ്, കെ.കെ മിന്നു. ഐ അയിശുമ്മ. എം.ടി ഫവാസ് സംസാരിച്ചു.

error: Content is protected !!