കുറ്റിപ്പുറം : കുറ്റിപ്പുറം പേരശ്ശനൂരില്‍ റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേരശ്ശനൂര്‍ സ്വദേശി പള്ളിയാല്‍ പറമ്പില്‍ കെ പി വേലായുധനെ (69) യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ വേലായുധനെ കാണ്മാനില്ലായിരുന്നു.
തിങ്കളാഴ്ച്ച പുലര്‍ച്ചെ റെയില്‍വേ പാളത്തിന്റെ സൈഡില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇരിമ്പിളിയം വില്ലേജ് ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്തിരുന്നു.
ഭാര്യ : വിശാലം, മക്കള്‍ : അനിത, ബിന്ദു, പ്രദീപ്, ഇന്ദു,
മരുമക്കള്‍ : ഹരിദാന്, പ്രദീപ്, അഭിലാഷ്,നയന, സഹോദരങ്ങള്‍ : വിജയന്, സരോജനി,ജാനകി