റവന്യൂ റിക്കവറി : 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി താലൂക്ക് : അവാര്‍ഡ് ഏറ്റുവാങ്ങി : സംസ്ഥാനത്ത് തിളങ്ങി മലപ്പുറം ജില്ല

തിരൂരങ്ങാടി : 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ ജില്ലയില്‍ 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി നഗരസഭ. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയില്‍ ആണ് തിരൂരങ്ങാടി താലൂക്ക് 100 ശതമാനം എത്തിച്ചത്. തിരൂരങ്ങാടിയെ കൂടാതെ പെരിന്തല്‍മണ്ണ താലൂക്കും 100 ശതമാനം കൈവരിച്ചിട്ടുണ്ട്. ഇരു താലൂക്കുകളും റോളിംഗ് ട്രോഫി സ്വന്തമാക്കി.

അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവില്‍ ശതമാനടിസ്ഥാനത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിതരണം ചെയ്തു.

95 ശതമാനം റിക്കവറി പൂര്‍ത്തിയാക്കാന്‍ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 കോടി രൂപയുടെ അധിക പിരിവാണ് ഇത്തവണ നടന്നത്. ജില്ലയിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ ആണ് ഈ വര്‍ഷം നടന്നിട്ടുള്ളത്. കെട്ടിടനികുതി പിരിവില്‍ 99 ശതമാനവും ആഡംബര നികുതി പിരിവില്‍ 98.50 ശതമാനവും പിരിച്ചെടുക്കാനായി.

റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയില്‍ 100 ശതമാനം എത്തിച്ച പെരിന്തല്‍മണ്ണ തിരൂരങ്ങാടി താലൂക്കുകള്‍ റോളിംഗ് ട്രോഫി സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച തിരൂര്‍, ഏറനാട്, നിലമ്പൂര്‍ കൊണ്ടോട്ടി ,പൊന്നാനി താലൂക്കുകള്‍ക്ക് മൊമെന്റോകള്‍ വിതരണം ചെയ്തു.

92.5 ശതമാനത്തോടെ 27 കോടി കളക്ഷന്‍ കൈവരിച്ച ജില്ലയും മുന്‍പന്തിയില്‍ എത്തിക്കുന്നതിന് പ്രയത്‌നിച്ച കെഎസ്എഫ്ഇ പാലക്കാട് ,93.6 ശതമാനം കളക്ഷന്‍ കൈവരിച്ച കെ എഫ് സി എന്നിവര്‍ക്കും മൊമെന്റോ വിതരണം ചെയ്തു. ഇതോടൊപ്പം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച താലൂക്ക് താഹസില്‍ദാര്‍മാര്‍ , ആര്‍. ആര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, കെ. ബി. ടി.ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ , ആര്‍. ആര്‍. കെ. ബി. ടി. സെക്ഷന്‍ ക്ലര്‍ക്കുമാര്‍, കെഎസ്എഫ്ഇ ,കെ എഫ് സി ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, എ.ഡി.എം എന്‍ എം മെഹറലി, റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ കെ. ലത, വിവിധ താലൂക്ക് തഹസില്‍ദാര്‍മാര്‍ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!