Monday, October 13

അരീത്തോട് ഹോട്ടലിൽ മോഷണം; സിസിടിവി ഉൾപ്പെടെ കവർന്നു

എ ആർ നഗർ : ഹോട്ടലിൽ മോഷണം. പണവും സിസിടിവിയും കവർന്നു. അരീത്തോട് തല വെട്ടിയിലുള്ള ബിസ്മി ഹോട്ടലിൽ ആണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഹോട്ടലിൻ്റെ അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ചു അകത്ത് കയറിയ മോഷ്ടാവ് നേർച്ച പെട്ടിയിൽ ഉണ്ടായിരുന്ന 3000 രൂപയും മേശയിൽ ഉണ്ടായിരുന്ന 3500 രൂപയും കവർന്നു. ഹോട്ടലിന് അകത്ത് ഉണ്ടായിരുന്ന സിം ഇടുന്ന സി സി ടി വി ക്യാമറയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കാറിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവർ വരുന്നത് വീഡിയോ യിൽ കാണുന്നുണ്ട്. ഉടമ മമ്പുറം അരീതോട് സ്വദേശി ചെമ്പൻ സൈദലവി പോലിസിൽ പരാതി നൽകി.

error: Content is protected !!