തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നടന്ന സഫലം ’24 പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവുത്സവം, രക്ഷിതാക്കളുടെ അമ്മോത്സവം, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന്റെ 100-ാം വാര്‍ഷിക പ്രഖ്യാപനം തുടങ്ങിയവ നടന്നു. സ്‌കൂളില്‍ നിന്നും ദീര്‍ഘകാല വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വി.പി അബൂബക്കര്‍ മാസ്റ്റര്‍, പി.ജ്യോതിലക്ഷ്മി ടീച്ചര്‍ എന്നിവര്‍ക്കുള്ള പി.ടി.എ യുടെ സ്‌നേഹോപഹാര കൈമാറ്റവും സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.
2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന-പാഠ്യേതര നേട്ടങ്ങളും സ്‌കൂളിന്റെ മികവുകളും ഉള്‍കൊള്ളുന്ന ‘മുദ്ര-2024’ സ്‌കൂള്‍ സപ്ലിമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പ്രകാശനം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ അധ്യക്ഷനായി. മാനേജര്‍ പി.കെ മുഹമ്മദ് ഹാജി വിദ്യാലയത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ പ്രഖ്യാപനം നടത്തി. ഉദ്ഘാടന ചടങ്ങില്‍ മൂന്നാം ക്ലാസ്സുകാരനായ വൈറല്‍ പ്രഭാഷകന്‍ മുഹമ്മദ് ഇയാസിന്റെ പ്രസംഗവും ശ്രദ്ധേയമായി.
ബ്ലോക്ക് പഞ്ചായത്തംഗം ജാഫര്‍ വെളിമുക്ക്, പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍ മാസ്റ്റര്‍, അഡ്വ.സി.പി മുസ്തഫ, കെ.കെ സുധീര്‍, ഖൈറുന്നീസ, എ.കെ ഷാഹിന, എം.പി മഹ്‌റൂഫ് ഖാന്‍, കെ.വി ഹമീദ്, സി.സാബിറ എന്നിവര്‍ സംസാരിച്ചു.