അസി. പ്രൊഫസര്‍ അഭിമുഖം, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്ത്രീ യാത്രികരുമായി സംവാദം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി ‘ സ്ത്രീ വഴികള്‍ കാഴ്ചകള്‍ ‘ എന്ന പേരില്‍ അഞ്ചിന് സംവാദ സദസ്സ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ലൈബ്രറി സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ യാത്രികരും എഴുത്തുകാരുമായ നന്ദിനി മേനോന്‍, ഡോ. മിത്ര സതീഷ് എന്നിവര്‍ പങ്കെടുക്കും.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനായി 2023 നവംബര്‍ 27-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 13-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം, സൂക്ഷ്മപരിശോധാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

ബി.ആര്‍ക്. ഒന്ന്, രണ്ട് സെമസ്റ്റര്‍ ഏപ്രില്‍ 2023 (2012, 2017 സ്‌കീം) , മെയ് 2023 (2022 സ്‌കീം) പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടെക്. (2004 മുതല്‍ 2008 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. 2013-2016 പ്രവേശനം, 2017-2021 പ്രവേശനം) റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളായ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ്, ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, മലയാളം, സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് (2020 പ്രവേശനം മാത്രം) ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് നാല് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി, എം.എസ് സി. സൈക്കോളജി സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷക്ക് പിഴയില്ലാതെ 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതല്‍ ലഭ്യമാകും.

പ്രോജക്ട് മൂല്യനിര്‍ണയം

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി റഗുലര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ പ്രോജക്ട് (മൈനര്‍) മൂല്യനിര്‍ണയം അഞ്ചിന് തൃശ്ശൂര്‍ മാളയിലെ കാര്‍മല്‍ കോളേജില്‍ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് (നോണ്‍ സി.യു.സി.എസ്.എസ്., 2010, 2013 പ്രവേശനം) സെപ്റ്റംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!