
പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ്. പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അപൂർവ ത്രിപാഠി എൽ എസ് ജി ഡി – ലൈഫ് മിഷന്റെ സി ഇ ഒ ആയി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തിയ സാക്ഷി മോഹനെ ജില്ലാ കളക്ടർ വി ആർ വിനോദ് സ്വീകരിച്ചു. ജില്ല വിട്ടു പോകുന്ന അപൂർവ ത്രിപാഠിക്ക് ജില്ലാ കളക്ടർ മെമൻ്റോയും നൽകി