സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികം : ബാംഗ്ലൂര്‍ ആസ്ഥാന മന്ദിരത്തിന്റെ പ്ലാന്‍ കൈമാറി

തിരൂരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ബാംഗ്ലൂര്‍ സിറ്റി മടിവാളയില്‍ സ്ഥാപിക്കുന്ന സമസ്ത ആസ്ഥാന മന്ദിരത്തിന്റെ പ്ലാന്‍ ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സന്റര്‍ ഭാരവാഹികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശ്ശേരി പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി, എസ്.എന്‍.ഇ.സി ഇന്‍സ്‌പെക്ഷന്‍ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, മെമ്പര്‍മാരായ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ക്രസന്റ് മാനേജര്‍ പി. കെ മുഹമ്മദാജി, സത്താര്‍ പന്തല്ലൂര്‍, ബാഗ്ലൂര്‍ ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് സിദ്ധീഖ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റിയാസ് മടിവാള, വര്‍ക്കിംഗ്സെക്രട്ടറി താഹിര്‍ മിസ്ബാഹി, ട്രഷറര്‍ ഫൈസല്‍ അക്കുറ, സഹഭാരവാഹികളായ സാദിഖ് ബി.ടി.എം,സമീര്‍ പരിപില്‍, ഇര്‍ഷാദ് കണ്ണവം, മഹമൂദ് ഹാജി, സിറാജ് ഹാജി, ദാവൂദ് എഫ്.എം, സൈഫു എരോത് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!