Monday, September 21

Tag: jifri muthu koya thangal

പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല : ജിഫ്രി തങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി
Kerala

പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല : ജിഫ്രി തങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

പാദ പൂജ കേരളത്തിന്റെ സംസ്‌കാരമല്ലെന്നും നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരം : ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയമാറ്റത്തില്‍ താന്‍ പറഞ്ഞത് കോടതി നിലപാടാണെന്നും വിഷയത്തില്‍ ധിക്കാരപരമായ സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്ന് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. സമസ്തയുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണ്. സമരം ചെയ്യാന്‍ ഏത് സംഘടനക്കും അവകാശമുണ്ട്. ധിക്കാരപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. കോടതി പറഞ്ഞതിനപ്പുറം ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്‌കാ...
12 വര്‍ഷത്തെ മദ്രസ പഠനം ; ഒരു ദിവസം പോലും ലീവാക്കാതെ മാതൃകയായി ഫാത്തിമ അഫ്രീന
Kerala

12 വര്‍ഷത്തെ മദ്രസ പഠനം ; ഒരു ദിവസം പോലും ലീവാക്കാതെ മാതൃകയായി ഫാത്തിമ അഫ്രീന

കോഴിക്കോട് : പന്ത്രണ്ട് വര്‍ഷത്തെ മദ്‌റസ പഠനത്തിനിടയില്‍ ഒരു ദിവസം പോലും ലീവാക്കാതെ നൂറ് ശതമാനം ഹാജരായ വിദ്യാര്‍ത്ഥിനി മറ്റു വിദ്യാര്‍ഥികള്‍ക്കെല്ലാം മാതൃകയാവുന്നു. തന്റെ പിതാവ് കെ.എച്ച് മുഹമ്മദ് ഫൈസി മരണപ്പെട്ട ദിവസം പോലും മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മദ്‌റസയില്‍ ഹാജരായിരുന്നു ഈ വിദ്യാര്‍ത്ഥിനി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ പര്‍ളഡ്ക്ക ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രീനയാണ് ഒന്ന് മുതല്‍ പ്ലസ്ടു വരെ മദ്‌റസ പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു. കോഴിക്കോട് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളില്‍ നിന്നും ഫാത്തിമ അഫ്രീനക്കുള്ള ഉപഹാരം സഹോദരന്...
വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി
Kerala

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി

എറണാകുളം : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതില്‍ സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. വഖഫ് സംരക്ഷണ റാലിയില്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും പരസ്യമായ തര്‍ക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമസ്തയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയില്‍ പങ്കെടുക്കില്ല. പാണക്കാട് തങ്ങള്‍മാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്...
പഹല്‍ഗാം ഭീകരാക്രമണം : മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം, മനുഷ്യത്വരഹിതമായ ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണം : സമസ്ത
Malappuram

പഹല്‍ഗാം ഭീകരാക്രമണം : മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം, മനുഷ്യത്വരഹിതമായ ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണം : സമസ്ത

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും തകര്‍ക്കുന്ന ഏത് നീക്കത്തിനെതിരെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഇരവരും പ്രതികരിച്ചു....
അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Malappuram

അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കൊണ്ടോട്ടി: അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി മുഅല്ലിംകള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ സംസ്ഥന തല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിലെയും പരിശീലനങ്ങളിലെയും കാലാനുസൃത മാറ്റങ്ങള്‍ മുന്‍കാല പണ്ഡിതര്‍ കാണിച്ചുതന്ന മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാർത്ഥികളെ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ അധ്യാപനം നടത്താൻ മുൻവായനയും, അപഗ്രഥനവും ആവശ്യമാണ്. പാഠഭാഗങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അധ്യാപകർക്ക് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ മികവുറ്റ അധ്യാപനം സാധ്യമാകുകയുള്ളൂ തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി ചിറയിൽ ചുങ്കം മഅ്ദനുൽ ഉലൂം സെക്കണ്ടറി മദ്‌റസയിൽ...
സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സമസ്ത
Other

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സമസ്ത

 കോഴിക്കോട് : ഇന്ന് (11-12-2024) ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട്‌ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മീഡിയകള്‍ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത   കോഴിക്കോട് : 1991 സെപ്തംബര്‍ 18ന് രാജ്യത്ത് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയ...
കള്ളന്മാര്‍ എന്ന് ഉമര്‍ ഫൈസി മുക്കം ; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ജിഫ്രി തങ്ങള്‍
Kerala

കള്ളന്മാര്‍ എന്ന് ഉമര്‍ ഫൈസി മുക്കം ; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ജിഫ്രി തങ്ങള്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ജോ.സെക്രട്ടറി ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്. ഉമര്‍ഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഉമര്‍ഫൈസി മുക്കം നടത്തിയ 'കള്ളന്‍മാര്‍' എന്ന പ്രയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അധ്യക്ഷന്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു. മുക്കം ഉമര്‍ഫൈസി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്നു സമസ്ത നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്നോടിയായി ഉമര്‍ഫൈസി മുക്കത്തിനോട് യോഗത്തില്‍നിന്നു പുറത്തു നില്‍ക്കാന്‍ ജിഫ്രി തങ്ങ...
സുപ്രഭാതം പത്രത്തിലെ പരസ്യം ; സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ല ; സുപ്രഭാതത്തെ തള്ളി സമസ്ത
Kerala

സുപ്രഭാതം പത്രത്തിലെ പരസ്യം ; സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ല ; സുപ്രഭാതത്തെ തള്ളി സമസ്ത

കോഴിക്കോട്: സുപഭാതം ദിനപത്രത്തില്‍ വന്ന ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിനുമായി ബന്ധപ്പെട്ട പരസ്യത്തെ തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. 'ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തയ്ക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഐ കെ ആലിക്കട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവായ...
സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ല, ബന്ധം സുശക്തമായി തുടരുന്നു ; ജിഫ്രി തങ്ങള്‍
Malappuram

സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ല, ബന്ധം സുശക്തമായി തുടരുന്നു ; ജിഫ്രി തങ്ങള്‍

മലപ്പുറം: സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്സീം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുകയാണെന്നും വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ കെഎസ് ഹംസയെ സമസ്ത പിന്തുണച്ചുവെന്നത് തെറ്റായ പ്രചാരണമാണ് മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല. നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലര...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികം : ബാംഗ്ലൂര്‍ ആസ്ഥാന മന്ദിരത്തിന്റെ പ്ലാന്‍ കൈമാറി
Kerala, Other

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികം : ബാംഗ്ലൂര്‍ ആസ്ഥാന മന്ദിരത്തിന്റെ പ്ലാന്‍ കൈമാറി

തിരൂരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ബാംഗ്ലൂര്‍ സിറ്റി മടിവാളയില്‍ സ്ഥാപിക്കുന്ന സമസ്ത ആസ്ഥാന മന്ദിരത്തിന്റെ പ്ലാന്‍ ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സന്റര്‍ ഭാരവാഹികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശ്ശേരി പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി, എസ്.എന്‍.ഇ.സി ഇന്‍സ്‌പെക്ഷന്‍ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍...
കളമശേരി സ്‌ഫോടനം ; സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ജിഫ്രി തങ്ങള്‍
Malappuram, Other

കളമശേരി സ്‌ഫോടനം ; സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ജിഫ്രി തങ്ങള്‍

കോഴിക്കോട്: കളമശേരി സ്‌ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിനെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ഇടപെട്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നു. സ്‌ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാല്‍ വര്‍ഗീയ പ്രശ്‌നം ആകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. പ്രതിയെ ഉടന്‍ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു....