
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), ടി.പി അബൂബക്കർ മുസ്‌ലിയാർ പാലക്കോട് (ട്രഷറര്‍), സി.പി അബ്ദുല്ല മുസ്ലിയാര്‍, കെ ഹംസ മുസ്ലിയാര്‍ അമ്പലക്കടവ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ (സെക്രട്ടറിമാര്‍), അലി ഹുസൈൻ ശൗകത്ത് ബാഖവി ചേലേമ്പ്ര (ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), ഫള്ലുറഹ്മാന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ് (കണ്‍വീനര്‍) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സര്‍വ്വീസില്‍ നിന്നും വിരമിച്ച വി.കെ ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ എടയാറ്റൂര്‍, കെ. അലി മുസ്ലിയാര്‍ ചോക്കാട്, കെ.കെ.എം. ഹനീഫല്‍ ഫൈസി വാകേരി, ഇ ഹംസ മുസ്ലിയാര്‍ പുതുപ്പറമ്പ്, ടി അബ്ദുല്‍ കരീം മുസ്ലിയാര്‍ ആനമങ്ങാട് എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.
കോഴിക്കോട് ജില്ലയിലെ ചാലിയാര്‍ ജലകില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സി.പി അബ്ദുല്ല മുസ്‌ലിയാർ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജർ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.സി അഹ്മദ് കുട്ടി മൗലവി, കെ.പി അബ്ദറഹിമാന്‍ മുസ്ലിയാര്‍, കെ. മൊയ്തീൻ ഫൈസി, വൈ.പി അബൂബക്കര്‍ മൗലവി, യൂനുസ് ഫൈസി വെട്ടുപാറ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.