
തേഞ്ഞിപ്പലം : സ്കൂള്‍ സമയമാറ്റം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സ്കൂള്‍ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്നത് മൂലം മദ്റസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സമയ മാറ്റം പുനഃപരിശോധിക്കണമെന്ന് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമസ്തയുടെ പോഷക ഘടകമായ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപനം നടത്തിയത്.
വിദ്യാഭ്യാസ മന്ത്രി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്ന് ഫോണില്‍ വിളിച്ച് സമസ്തുയമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. അനകൂല തീരുാമാനമുണ്ടാവുന്നില്ലെങ്കില്‍ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരം കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കെ ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എസ്.കെ.ഐ.എം.വി.ബി സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.എം.എഫ് വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.കെ.എം.എം.എ വൈസ് പ്രസിഡന്റ് കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എസ്.കെ.ജെ.ക്യു ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്റഫ് മൗലവി, സത്താര്‍ പന്തല്ലൂര്‍, എസ്.ഇ.എ ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, കെ.എ റശീദ് ഫൈസി വെള്ളായിക്കോട്, ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സെക്രട്ടറി കെ.എച്ച്. കോട്ടപ്പുഴ സംസാരിച്ചു.