Tuesday, August 19

സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു : ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു ചെറിയ താഴ്ചയിലേക്കു മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു.

പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണു പ്രാഥമിക വിവരം. പൊലീസ് സ്‌ഥലത്തെത്തി.

error: Content is protected !!