തിരൂരങ്ങാടി : ഇന്ത്യയെ തകർക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷിക്ക് ശക്തി പകരാൻ മുന്നിട്ടിറങ്ങാൻ തയ്യാറവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് അരീക്കൽ ബീരാൻകുട്ടി പ്രസ്ഥാവിച്ചു. എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം പ്രവർത്തക തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
രാജ്യം ഉയർത്തി പിടിച്ചിരുന്ന മൂല്യങ്ങളെ ഓരോന്നായി തകർത്ത ബി.ജെ.പിഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഒറ്റ കെട്ടായി ജനാതിപത്യ സമൂഹം ഒരുമിച്ച് നിൽക്കുമ്പോൾ ഒറ്റ കക്ഷി എന്ന നിലക്ക് ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷിയോടൊപ്പം നിൽക്കുക എന്നത് ഇന്നിൻ്റെ പൗരന്മാരുടെ ഉത്തരവാദിത്വമാണ്. ഇതിന് സംസ്ഥാന തലത്തിൽ മാത്രം പ്രാദേശികമായി നിൽക്കുന്നവരെ ശക്തിപ്പെടുത്തുന്നത് അപ്രസക്തമാണ്. പകരം ദേശീയ കാഴ്ചപാടോടുകൂടി കാണുമ്പോൾ മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കൊണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളിൽ നേരത്തെ എസ്. ഡി പി ഐസ്വീകരിച്ച നയം തന്നെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെയിലെ വിവാദങ്ങളൊന്നും മുഖവിലക്കെടുക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റെ ജാഫർ ചെമ്മാട് , സെക്രട്ടറി ഉസ്മാൻ ഹാജി, ട്രഷർ മുനീർ, അക്ബർ പരപ്പനങ്ങാടി സംസാരിച്ചു.