Thursday, September 18

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി മെമ്പർമാരായ ഫൗസിയ, പി.ടി ബിന്ദു, സ്റ്റാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ നസീമ കപ്രക്കാടൻ ക്ലാസെടുത്തു. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി. ഷാജി സ്വാഗതവും ക്ലർക്ക് പി.വി ഷീന നന്ദിയും പറഞ്ഞു.

error: Content is protected !!