
തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിയില്‍ റിംഗ് റോഡില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍ ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത് ഇരുന്ന ആരോണിന് സാരമായ പരുക്ക് പറ്റുകയായിരുന്നു. ഉടന്‍ ലോറി ജീവനക്കാരും നാട്ടുകാരും ആരോണിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളും അഞ്ചുമാസം പ്രായമുള്ള സഹോദരിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.