
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുന്‍ അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി. തൃശ്ശൂർ, കോഴിക്കോട് കൊടുവള്ളി സ്വദേശിനികളാണ് പരാതിക്കാർ.
മേയ് 11, 19 തീയതികളിലായിരുന്നു സംഭവം. ആറുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അധ്യാപകന്‍ ഒറ്റയ്ക്കായിരുന്നു താമസം. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ അക്കാദമിക് കാര്യങ്ങളുടെ മറവിലാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതെന്നാണ് ആരോപണം.