എസ്. എം സർവർ മലയാളികൾ ഓർക്കാതെ പോയ മഹാനായ ഉർദു കവി: ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട്

ചെമ്മാട്: ലോകം മുഴുവൻ അം​ഗീകരിച്ചിട്ടും കേരളം ശ്രദ്ധിക്കാതെ പോയ മലയാളിയായ ഉർദു എഴുത്തുകാരനായിരുന്നു എസ്.എം സർവറെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ദീൻ തിരൂർക്കാട്. ബുക്പ്ലസ് ഉർദു പ്രസാധന വിഭാ​ഗം നി​ഗാരിശ് ചെമ്മാട് ബുക്പ്ലസിൽ സംഘടിപ്പിച്ച സർവർ വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നു വളർന്ന ഒരു ഉർദു കവിക്ക് രാജ്യവ്യാപകമായ സ്വീകാര്യത ലഭിക്കുമ്പോഴും നമ്മുടെ സാംസ്കാരിക രം​ഗം ജീവിതകാലത്തോ ശേഷമോ അദ്ദേഹത്തെ കാര്യമായി പരി​ഗണിച്ചില്ലെന്നും യോ​ഗം അഭിപ്രായപ്പെട്ടു. നിഗാരിശ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്തു.

യോഗത്തിൽ പ്രൊഫസർ അബൂബക്കർ, ഡോ.അമാൻ ഹുദവി, ഡോ.റിസ് വാൻ അൻസാരി, സദ്ദാം പർവാസ്, ഉബൈദ് അൻസാരി ഭീവണ്ടി സംസാരിച്ചു. മികച്ച ഉർദു കവിതക്കുള്ള സർവർ അവാർഡ്, ഉർദു ബുക് ഷോ, സർവർ ടോക്ക് തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സർവർ വാരാചരണത്തിന്റെ ഭാ​ഗമായി നടക്കും.

error: Content is protected !!