എസ്.കെ.എസ്.എസ്. എഫ് ചുഴലി യൂണിറ്റ് പാഠപുസ്തക കിറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി: ചുഴലി മുർശിദുസ്വിബിയാൻ കേന്ദ്ര, ബ്രാഞ്ച് മദ്റസകളിലെ ഒന്നാം ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് എസ്.കെ.എസ്.എസ്. എഫ് ചുഴലി യൂണിറ്റ് പാഠപുസ്തകവും ബാഗും വിതരണം ചെയ്തു.സ്വദർ മുഅല്ലിം ത്വൽഹത്ത് ഫൈസി, ഹംസ ബാഖവി, ഗഫൂർ ഫൈസി, മുസ്തഫ ഫൈസി, കബീർ ഹുദവി, മുസമ്മിൽ ദാരിമി, കുന്നുമ്മൽ അബ്ദുൽ കരീം ,കുന്നുമ്മൽ കോയക്കുട്ടി,ബദ്റുദ്ധീൻ ചുഴലി എന്നിവർ വിതരണം ചെയ്തു യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി കുന്നുമ്മൽ ആശിഖ്, ട്രഷറർ റിസ് വാൻ,എം. ആശിഖ്, ഫസലു റഹ്മാൻ,ശഫീഖ്, അസീൽ, റിഷാദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!