നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം: മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!