കോട്ടക്കൽ : എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ കമ്മറ്റി സംഘടിപ്പിച്ച റാലിയും പ്രതിനിധി സമ്മേളനം സമാപിച്ചു, ഒതുക്കുങ്ങൽ ഇഹ്‌യാഹുസന്നയിൽ വച്ച് നടന്ന കൗൺസിൽ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയവതരണം നടത്തി, ചർച്ചകൾക്ക് റഫീഖ് അഹ്സനി എടപ്പാൾ, അഫ്സൽ വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയുദ്ദീൻ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സാദിഖ് നിസാമി വിഷയവതരണം നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് ബാഖർ ശിഹാബ് തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, നാസർ സഖാഫി പൊന്മള, ഹസൈൻ മാസ്റ്റർ കുറുകത്താണി, ഷാഹിദ് അഹ്സനി ചാപ്പനങ്ങാടി,സഹീർ കോട്ടക്കൽ, സഫുവാൻ അദനി പുതുപ്പറമ്പ്, ഹുസൈൻ ബുഖാരി പൊന്മള, ഹുസൈനാർ ഒതുക്കുങ്ങൽ എന്നിവർ സംബന്ധിച്ചു
പുതിയ ഭാരവാഹികൾ : വി അബ്ദുൽ മാജിദ് അദനി (പ്രസി.)റഹീസ് ടി (ജന. സെക്ര.)ഹാരിസ് അഹ്സനി (ഫിൻ. സെക്ര.) സുഹൈൽ അദനി, ഷഫീഖ് അദനി, ജുനൈദ് കെ, ഹബീബ് റഹ്മാൻ ടി പി, ഹാരിസ്, ഇല്യാസ് അദനി, ഉനൈസ് അദനി, മുനവ്വർ ഫായിസ് സഖാഫി, ഷുഹൈബ് (സെക്രട്ടറിമാർ) ദഖ്‌വാൻ അഹ്സനി (സെക്രട്ടറിയേറ്റ് അംഗം)