എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.
തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും.

error: Content is protected !!