Saturday, August 16

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് 2022 ജൂലൈ 23, 24 തീയതികളിൽ ഈസ്റ്റ്‌ നന്നമ്പ്രയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
തെയ്യാല റൈഞ്ച് അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്‌രി ചീർപ്പിങ്ങലാണ് പ്രഖ്യാപനം നടത്തിയത്. സ്വാഗത സംഘം ചെയർമാനായി സമസ്ത ജില്ല മുശാവറ അംഗം കൊടാശ്ശേരി മുഹമ്മദ്‌ കുട്ടി ഫൈസിയെയും കൺവീനറായി ശൗക്കത്ത് ടി പി യെയും ഫിനാൻസ് കൺവീനറായി മൊയ്‌തീൻ കുട്ടി മാസ്റ്ററെയും യോഗം തിരഞ്ഞെടുത്തു. പ്രഖ്യാപന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുബശ്ശിർ ടി പി, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ സഅദി, തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ ശഹീർ മുസ്‌ലിയാർ സ്വാഗതവും സെക്ടർ പ്രസിഡന്റ്‌ സ്വഫ്‌വാൻ സുഹ്‌രി നന്ദിയും പറഞ്ഞു.

error: Content is protected !!