
എസ്എസ്എൽസി ഫലം പ്രഖ്യാപനിച്ചു. 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.05 ശതമാനമായിരുന്നു. 20,771 പെൺകുട്ടിളും 9743 ആൺൺകുട്ടികളുമുൾപ്പെടെ 30,514 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 4,10,456 വിദ്യാർഥികൾ തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
ലക്ഷദ്വീപ്പ് ഉൾപ്പെടെ 3059 സ്കൂളുകകളിൽ പരീക്ഷ നടത്തി. ആകെ 4,14290 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും.
“97.67 ശതമാനമാണ് ലക്ഷദ്വീപിലെ വിജയശതമാനം. മലപ്പുറം പികെഎംഎം എച്ച്എസ്എസ് എടരിക്കോട് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് ( 2,030) ,2,026 വിദ്യാർത്ഥികൾ വിജയിച്ചു
ഫലം അറിയാൻ
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽറ്റുകൾക്ക് പുറമെ സ്കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ, ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.