തിരൂരങ്ങാടി ഒ യു .പി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് സ്‌നേഹഭവനത്തിന്റെ കട്ടില വെച്ചു

തിരൂരങ്ങാടി :തിരൂരങ്ങാടി ഒ യു .പി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം കെ. പി എ മജീദ് എംഎല്‍എ നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ, കൗണ്‍സിലര്‍ സി.പി ഹബീബ, മാനേജര്‍ എം കെ ബാവ, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ ഭാരവാഹികളായ കെ. അന്‍വര്‍, കെ സുനില്‍കുമാര്‍, ബിജി മാത്യൂ, കെ ജയരാജന്‍, കെ ബഷീര്‍ അഹമ്മദ്, എല്‍എ സെക്രട്ടറി ടി.കെ ഷാജി, പി ടി എ പ്രസിഡന്റ് കാരാടന്‍ റഷീദ്, വൈസ് പ്രസിഡന്റ് മുസ്തഫ ചെറുമുക്ക്, പി. കെ ഹനീഫ, ഇ വി ജാസിദ് കെ ടി ഹനീഫ, കെ ടി യൂസ്ഫ്, എ അബു സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരായ കെ. അബ്ദുറഹിമാന്‍, വി. കെ സിദ്ധീഖ് , പി സലീഖ്, എം.ടി റബീഹ്, എ.പി സുലൈഖ, കെ ഷബ്‌ന , എം ഷാഹിദ എന്നിവരും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!